ഞാന്‍ ചങ്കരന്. ഈ പേര് എനിക്കിട്ടത് മറ്റാരുമല്ല. ഞാന്‍ തന്നെ. അച്ഛനും അമ്മയും കൂട്ടുകാരും ഒക്കെ എനിക്ക് പേര് ഇട്ടിട്ടുണ്ട്. എങ്കിലും ഇനി ചങ്കരന് എന്നാ പേരില്‍ കുറച്ചു കാലം അറിയപ്പെടാം എന്ന് തോന്നി... ചങ്കരനും എഴുത്തും തമ്മില്‍ വലിയ ബന്ധം ഒന്നുമില്ല.. ഇവിടെ ആര്‍ക്കും എഴുതാം എന്നുള്ളത് കൊണ്ട് ചങ്കരനും എഴുതുന്നു.
ചങ്കരന്റെ ബൂലോകത്തിലെ കഥാപാത്രങ്ങള്‍ ഈ കൊച്ചു ഭൂമിയില്‍ ജീവിക്കുന്നവര്‍ തന്നെയാണ്...
ചങ്കരന് കണ്ട കുറെ മനുഷ്യര്‍, ജീവജാലങ്ങള്‍. അവര്‍ക്ക് ഉണ്ടായ, അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന കുറെ സംഭവങ്ങള്‍. അതാണ് ചങ്കരന്റെ ബൂലോകം.
No comments:
Post a Comment