അപകടം നടന്നതും എവിടുന്നെന്നില്ലാതെ ചാനലുകാര്‍ ഓടിപാഞ്ഞെത്തി. അവര്‍ക്ക് മാത്രം കിട്ടിയ ദൃശ്യങ്ങള്‍ എക്സ്ക്ലുസിവായി കാണിച്ചു... അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി കൊണ്ടിരിക്കുന്നവരെ പിടിച്ചു മാറ്റി നിര്‍ത്തി ചോദ്യ ശരങ്ങള്‍ എയ്തു.... അദ്ഭുതകരമായി രക്ഷപ്പെട്ട ഒരാളെ ചാനലുകാര്‍ ചുറ്റും കൂടി നിന്നു ശ്വാസം മുട്ടിച്ചു കൊന്നു....
അപകടവാര്‍ത്ത കേട്ട് വന്ന കുറച്ചു പേര്‍ തങ്ങളുടെ മൊബൈലില്‍ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ദൃശ്യങ്ങള്‍ പകര്‍ത്തി... കിട്ടാത്തവര്‍ക്ക് ബ്ലുടൂത്ത് വഴി അയച്ചു കൊടുത്തു....
അപ്പോഴും ആ രണ്ടു വയസ്സുകാരി അവളുടെ അമ്മാവന്റെ തോളില്‍ ഇരുന്നു ചിരിച്ചു... അച്ഛനും അമ്മയും പോയതറിയാതെ.....
Monday, May 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment