ഇന്റര്‍വ്യൂ-വിന് ഇന്നും പതിവ് പോലെ നല്ല തിരക്ക്.. ഈ ഇന്റര്‍വ്യൂവിനെങ്കിലും ഒരു ജോലി ഒപ്പിക്കണം... എന്നാലെ പ്രശ്നങ്ങള്‍ തീരൂ... ആലോചിച്ചു തല പുണ്ണായപ്പോള്‍ അവന്‍ എഴുന്നേറ്റു...
സെക്യൂരിറ്റിയുടെ അടുത്ത് ചെന്ന് അവന്റെ പേര് വിളിക്കാന്‍ സമയമായോ എന്ന് അന്വേഷിച്ചു...
"അര മണിക്കൂറെങ്കിലും കഴിയും" സെക്യൂരിറ്റി ഗൌരവ ഭാവം വിടാതെ പറഞ്ഞു.
അവന്‍ പുറത്തേക്കിറങ്ങി. കുറച്ചകലെയുള്ള ഒരു മരത്തിന്റെ ചോട്ടിലെത്തി കാര്യം സാധിച്ചു. പെട്ടന്നായിരുന്നു അത് സംഭവിച്ചത്. അവന്റെ തോളില്‍ എന്തോ വന്നു വീണു. തന്റെ തിളങ്ങുന്ന ചുവന്ന ഷര്‍ട്ട്-ഇല്‍ നീളത്തില്‍ ഒരു വെള്ളപ്പാണ്ട് കണ്ടു അവന്‍ ഞെട്ടി.
മേലോട്ട് നോക്കിയപ്പോള്‍, അതാ അവിടെ ഇരുന്നു ചിരിക്കുന്നു പേരറിയാത്തൊരു കിളി.
"നാശം..." കിളിയെ ചീത്ത വിളിച്ചു കൊണ്ടവന്‍ പൈപ്പ് അന്വേഷിച്ചു ഓടി.
പൈപ്പ്-നു ചുവട്ടില്‍ എത്തിയതും കൈ കൊണ്ട് തന്നെ എല്ലാം കഴുകി കളഞ്ഞു.
തിരിച്ച് ഇന്റര്‍വ്യൂ ഹാള്‍-ലേക്ക് നടക്കുന്നതിനിടയില്‍ അവന്‍ കൈ കൊണ്ട് ഷര്‍ട്ട് 2-3 പ്രാവശ്യം കൂടി തുടച്ചു. ഹാളില്‍ എത്തിയതും സെക്യൂരിറ്റി വിളിച്ചിട്ട് പറഞ്ഞു
"തന്റെ പേരൊക്കെ എപ്പഴേ വിളിച്ചു കഴിഞ്ഞു.. ഇനി ഇവിടെ വെയിറ്റ് ചെയ്ത് സമയം കളയണ്ട എന്ന് സാര്‍ പറയാന്‍ പറഞ്ഞു.. വണ്ടി വിട്ടോ..."
കുറെ പറഞ്ഞു നോക്കിയെങ്കിലും സെക്യൂരിറ്റി സമ്മതിച്ചില്ല.... നിരാശയോടെ അവന്‍ തിരിഞ്ഞ് നടന്നു..
പോകുന്ന വഴിക്ക് മരത്തിന്റെ ചോട്ടില്‍ പോയി നിന്ന് ആ കിളിയെ തിരഞ്ഞു നോക്കി..
അത് അപ്പോഴേക്കും എങ്ങോട്ടോ പറന്നു പോയിരുന്നു...
Monday, May 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment