ഒരു നീണ്ട ഓട്ടത്തിനോടുവില്‍ ഞാന്‍ ആ ബസ്സില്‍ കയറി പറ്റി. പതിവ് പോലെ ആ ബസില്‍ ഇരിക്കാന്‍ സീറ്റില്ലെന്ന് മാത്രമല്ല നില്കാനുള്ള സ്ഥലം പോലുമില്ല... ഇതിനിടയിലെക്കാണ് കണ്ടക്ടറുടെ കടന്നു വരവ്.. "അവിടെ ടിക്കറ്റ്.. ടിക്കറ്റ്...."
ഒരു കൈ കൊണ്ട് തൂങ്ങി നിന്ന് മറ്റേ കൈ കൊണ്ട് പോക്കറ്റില്‍ നിന്ന് ഒരു 5 രൂപ കഷ്ടപ്പെട്ട് സംഘടിപ്പിച്ച് കണ്ടക്ടര്‍ക്ക് കൊടുത്തു. "ഒരു തോട്ടുമല".
"4.50 രൂപയാ.. 50 പൈസ ചേഞ്ച് വേണം" മുഖത്ത് പോലും നോക്കാതെ കണ്ടക്ടര്‍ ഉത്തരവിട്ടു.
"50 പൈസ ഉണ്ടാവില്ല ചേട്ടാ..."
"എന്ന് പറഞ്ഞാലെങ്ങനെയാ... ഇവിടെ ചില്ലറയൊന്നും ബാക്കിയില്ല" കണ്ടക്ടര്‍ കണ്ണ് തുറിച്ചു..
വീണ്ടും ഒരു കൈ കൊണ്ട് തൂങ്ങി നിന്ന് പോക്കറ്റില്‍ തപ്പി.... ഇത്തവണ നിരാശനായി.... പോക്കറ്റില്‍ കയ്യിട്ടപ്പോ കിട്ടിയത് പഴയ കീറിയ 2 ബസ്സ് ടിക്കറ്റ് മാത്രം.
ദയനീയാവസ്തയോടെ ഞാന്‍ കണ്ടക്ടറെ നോക്കി.... രക്ഷയില്ല.. കണ്ടക്ടര്‍ ദേഷ്യത്തില്‍ തന്നെ....
പയ്യെ പിന്നിലെ പോക്കറ്റില്‍ നിന്ന് പേഴ്സ് എടുത്തു. കുറച്ചു നേരം തപ്പിയതും രണ്ടു 25 പൈസ കിട്ടി....
ഞാന്‍ അതെടുത്ത് കണ്ടക്ടര്‍ക്ക് നേരെ നീട്ടി. ഒപ്പം പരിഹാസത്തോടെ ഒരു ചിരിയും... അതങ്ങനെയാണ്, 25 പൈസയോട് എന്തോ വൈരാഗ്യമാണ് നമുക്ക്.
ഈ പരിഹാസ ചിരി കണ്ടക്ടര്‍ക്ക് അത്ര സുഖിച്ചില്ല. ചില്ലറ കിലുങ്ങുന്ന ബാഗില്‍ കയ്യിട്ട് അയാള്‍ ബാക്കി നല്കി. ഒപ്പം വിജയഭാവത്തില്‍ ഒരു ചിരിയും...
ഞാന്‍ കയ്യിലേക്ക് നോക്കി. നേരത്തെ കൊടുത്ത രണ്ടു 25 പൈസയും, അതിന്റെ കൂടെ ഒരു 50 പൈസയും.
Saturday, May 8, 2010
Subscribe to:
Post Comments (Atom)
GOOD STORY,THANKS chankareetta...
ReplyDelete