മണി 10 ആയതേ ഉള്ളു..കുട്ടപ്പന്‍ ഷാപ്പിലേക്ക് വിട്ടു. ബാറുകളും ബീവറേജസ് കോര്‍പറേഷനും റെക്കോര്‍ഡ് രൂപക്ക് മദ്യം വില്‍ക്കുന്ന ഈ കാലത്തും കുട്ടപ്പന് ഷാപ്പാണ് പഥ്യം. ഷാപ്പിലെത്തി കുടി തുടങ്ങിയ കുട്ടപ്പന്‍ എല്ലാ ദിവസത്തെയും പോലെ വിഷമങ്ങള്‍ പറഞ്ഞ് കരയാന്‍ തുടങ്ങി.
സാമ്പത്തിക മാന്ദ്യത്തില്‍ ജോലി പോയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് നമ്മടെ കുട്ടപ്പന്‍. ജോലി പോയപ്പോള്‍ തോറ്റു പിന്മാറിയില്ല. അറ്റ കൈക്ക് കുട്ടപ്പന്‍ തുടങ്ങിയത് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയാണ്.
പെട്ടിക്കട നടത്താന്‍ പോലും കഴിവില്ലാത്ത കുട്ടപ്പന്‍ തുടങ്ങിയ കമ്പനി എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ കുട്ടപ്പനല്ലാതെ മറ്റാരും ഞെട്ടിയില്ല. തലയ്ക്കു മീതെ കടം കയറിയപ്പോള്‍ കുടി തുടങ്ങി.
കുടി കഴിഞ്ഞാല്‍ പിന്നെ തീവ്രവാദികളെ പോലും പേടിക്കണ്ട, പിന്നെയാണ് കടം തന്ന നാട്ടുകാരെ....
Monday, May 10, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment