5 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഈ കോളേജില്‍ കാലു കുത്തുന്നത്. പുതിയ ബില്‍ഡിങ്ങുകളും പരിഷ്കാരങ്ങളും എല്ലാമായി കോളേജ് ഒരുപാട് മാറിപ്പോയിരിക്കുന്നു. സെക്യുരിടിക്കാര്ക്കിടയില് പരിചിതമായ മുഖങ്ങള്‍ ഒന്നും കണ്ടില്ല. കോളേജ് ഒന്ന് ചുറ്റിക്കണ്ട ശേഷം അകത്തേക്ക് കടന്നു. ടീച്ചര്‍മാരെയും ഓഫീസ് സ്റ്റാഫ്-നെയും എല്ലാം പോയി കണ്ടു.. പലരും ഇവിടെ നിന്നു പോയിരിക്കുന്നു. സമയം അധികം കൈവശം ഇല്ലാത്തതിനാല്‍ പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി. ഇനി ഹോസ്റ്റലിലേക്ക്.
ഗ്രൌണ്ടിനരികിലൂടെ ഹോസ്റ്റലിലേക്ക് നടക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സിനെ തഴുകി കടന്നു പോയി.
ഹോസ്റ്റല്‍ ഗേറിന് മുന്നില്‍ എത്തിയതും സെക്യുരിറ്റി തടഞ്ഞു. "ആരെ കാണണം?"
"ഞാന്‍ ഇവിടുത്തെ ഒരു പഴയ അന്തേവാസി ആണ്. ഒന്ന് അകത്തേക്ക് കയറണം"
"പ്രിന്‍സിപ്പല്‍-ന്റെ പെര്മിഷന് വേണം"
"മെസ്സിലെ കൃഷ്ണേട്ടന് ഉണ്ടോ? പുള്ളിയെ പുറത്തേക്ക് വിളിച്ചാലും മതി"
"വിളിക്കാം.. വെയ്റ്റ് ചെയ്യൂ"
"മെസ്സിലെ കൃഷ്ണേട്ടന് ഉണ്ടോ? പുള്ളിയെ പുറത്തേക്ക് വിളിച്ചാലും മതി"
"വിളിക്കാം.. വെയ്റ്റ് ചെയ്യൂ"